പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഡൽഹി സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിന് ഉജ്ജ്വല വരവേൽപ്പ് നൽകാൻ ജെൻസി കൂട്ടായ്മ തയാറെടുക്കുന്നു.
ഇന്ന് രാത്രി ഡൽഹിയിലെത്തുന്ന വി.ഡി. സതീശന് ജെൻസി കൂട്ടായ്മ സ്വീകരണം നൽകും.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം ഡൽഹിയിലെത്തുന്നത്. ജെ.എൻ.യു, ജാമിയ മില്ലിയ ഇസ്ലാമിയ, ഡൽഹി സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ‘ടീം ജെൻസി’ എന്ന കൂട്ടായ്മയാണ് സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.
ഇന്ന് വൈകിട്ട് 7.30-ഓടെ കേരളത്തിൽ നിന്ന് യാത്ര തിരിക്കുന്ന അദ്ദേഹം രാത്രി പത്ത് മണിയോടെ ഡൽഹിയിൽ എത്തിച്ചേരും. ഡൽഹിയിലെ കേരള ഹൗസിലാണ് സ്വീകരണ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

