മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകൾ തിരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചുവെന്ന് സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം.
തിരഞ്ഞെടുപ്പ് കാലയളവിൽ അദ്ദേഹം നടത്തിയ “പിണറായി വിജയന്റെ വീട്ടിൽപോയി ചോദിക്ക്” എന്ന പരാമർശം പാർട്ടിക്ക് വലിയ തിരിച്ചടിയായെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. മുന്നണി പ്രവർത്തനങ്ങളിലും പ്രചാരണങ്ങളിലും ഈ പരാമർശം വലിയ ചർച്ചകൾക്ക് വഴിവെച്ചതായും നേതാക്കൾ ചൂണ്ടിക്കാട്ടി.
പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രവർത്തന ശൈലിക്കെതിരെയും യോഗത്തിൽ എതിർസ്വരം ഉയർന്നു. അദ്ദേഹത്തിന്റെ നിലപാടുകൾ പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണകരമല്ലെന്ന രീതിയിലുള്ള വിമർശനങ്ങളാണ് കൗൺസിൽ അംഗങ്ങൾ ഉന്നയിച്ചത്.
ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറിനെതിരേയും രൂക്ഷമായ വിമർശനങ്ങളാണുണ്ടായത്. ഡെപ്യൂട്ടി സ്പീക്കർ പദവിയും ജില്ലാ സെക്രട്ടറി സ്ഥാനവും ഒരേസമയം വഹിച്ചത് അണികൾക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായെന്ന് യോഗം വിലയിരുത്തി.
സംഘടനാപരമായ പ്രവർത്തനങ്ങളിൽ ജില്ലയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും വിമർശനമുണ്ട്. വരും ദിവസങ്ങളിൽ പാർട്ടിതലത്തിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

