കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആണ് നറുക്കെടുപ്പ് നടക്കുന്നത്.
ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും നൽകും.
ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ഒരോ വീതം ലഭിക്കുമ്പോൾ, നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 12 പേർക്കാണ് ലഭിക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.
ലോട്ടറി സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാം. എന്നാൽ തുക 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കേണ്ടതാണ്.
വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയം ഉറപ്പുവരുത്തേണ്ടതും, 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

