കടുത്തുരുത്തിയിൽ ബസ് ജീവനക്കാരുടെ മർദനമേറ്റതായി ദമ്പതികളുടെ പരാതി. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ബസിൽ നിന്ന് ഇറക്കാൻ അനുവദിക്കാതെ വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട
തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അറുനൂറ്റിമംഗലം മുളക്കുളം സ്വദേശിനിയായ രജീഷ സജീവാണ് ഇതുസംബന്ധിച്ച് കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്.
കോട്ടയം–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഗുഡ്വിൽ ബസിലെ ജീവനക്കാർക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:15-ഓടെ കടുത്തുരുത്തി ടൗണിലാണ് സംഭവം നടന്നത്.
രജീഷയും ഭർത്താവ് സജീവുമടങ്ങുന്ന കുടുംബം കോട്ടയത്തുനിന്നാണ് ബസിൽ യാത്ര തിരിച്ചത്. കടുത്തുരുത്തിയിൽ ബസ് എത്തിയപ്പോൾ, പെൺകുട്ടിക്ക് ഇറങ്ങാനുള്ള സമയം നൽകുന്നതിന് മുൻപ് തന്നെ ജീവനക്കാരൻ വാഹനം മുന്നോട്ടെടുക്കാൻ ബഹളം വെക്കുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
പെൺകുട്ടിക്ക് ഇറങ്ങാനുണ്ടെന്ന് സജീവും രജീഷയും അറിയിച്ചതോടെ കണ്ടക്ടറുമായി വാക്കുതർക്കം രൂക്ഷമായി. ഇതിനുപിന്നാലെ കുട്ടി ബസിൽ നിന്ന് താഴെയിറങ്ങിയെങ്കിലും, കണ്ടക്ടറും ഡ്രൈവറും ചേർന്ന് സജീവിനെ മർദിക്കുകയായിരുന്നു.
തടസ്സം പിടിക്കാനെത്തിയ രജീഷയ്ക്കും മർദനമേറ്റതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ കടുത്തുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

