പത്തനംതിട്ട വലിയയന്തി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജുമായി സഹകരിച്ചാണ് ഈ സേവന പദ്ധതി നടപ്പിലാക്കുന്നത്. ഈ മാസം 23-നാണ് മെഡിക്കൽ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
വിവിധ രോഗങ്ങൾക്കായി വിദഗ്ധ ചികിത്സയും പരിശോധനകളും ക്യാമ്പിൽ ലഭ്യമാകും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയാണ് പള്ളി അധികൃതർ ഇത്തരമൊരു സേവന പദ്ധതിക്ക് തുടക്കമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

