നീറ്റ് യുജി (NEET UG) പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ, പരീക്ഷാ നടത്തിപ്പിന്റെ ഭാഗമായുള്ള സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ഇന്ന് അതത് നഗരങ്ങളിൽ മോക്ക് ഡ്രിൽ സംഘടിപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങൾ പൂർണസജ്ജമാണെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
മോക്ക് ഡ്രില്ലിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള രണ്ട് ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ കർശനമായ ത്രിതല സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ പരീക്ഷാ കേന്ദ്രങ്ങളെയും നാഷണൽ ടെസ്റ്റിങ് ഏജൻസി ഇതിനോടകം തന്നെ നേരിട്ട് ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തിനകത്തെ 5000-ത്തിലധികം കേന്ദ്രങ്ങളിലും വിദേശത്തുള്ള 14 പരീക്ഷാ കേന്ദ്രങ്ങളിലുമായി ഏകദേശം 23 ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതുന്നത്.
സുഗമമായ പരീക്ഷാ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

