ആലപ്പുഴ ജില്ലയിലെ വികസന സ്വപ്നമായ പെരുമ്പളം പാലം അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കടുത്ത പ്രതിസന്ധിയിൽ. മാർച്ച് 7-ന് ഉദ്ഘാടനം നിർവഹിച്ച പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ രണ്ട് മാസം പിന്നിട്ടിട്ടും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് പ്രവൃത്തികൾ വേഗത്തിലാക്കുമെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നുമുള്ള അധികൃതരുടെ വാഗ്ദാനങ്ങൾ പാഴ്വാക്കായി മാറി. പാലത്തിന്റെ ആദ്യഘട്ട
ടാറിങ് ഭാഗികമായി മാത്രമാണ് പൂർത്തിയായത്. അപ്രോച്ച് റോഡുകളിലെ രണ്ടാം ഘട്ട
ടാറിങ് പ്രവൃത്തികൾ ഇപ്പോൾ പൂർണമായും നിലച്ച അവസ്ഥയിലാണ്. പാലത്തിലും അപ്രോച്ച് റോഡുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനാണ് കരാർ നൽകിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം എങ്കിലും, തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പാലം കേന്ദ്രീകരിച്ച് അനധികൃത പാർക്കിങ്ങും കച്ചവടവും വർധിച്ചതോടെ, ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കായലിലേക്കും പാലത്തിലേക്കും വലിച്ചെറിയുന്നത് നിത്യസംഭവമായി മാറി.
രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന പരാതിയും ഉയരുന്നുണ്ട്. ഉദ്ഘാടന ദിനത്തിൽ പെരുമ്പളത്തുനിന്ന് എറണാകുളം, കോട്ടയം ജില്ലകളിലേക്ക് കെഎസ്ആർടിസി ബസ് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തിരുന്നുവെങ്കിലും, പിന്നീട് യാതൊരു സർവീസും ആരംഭിച്ചിട്ടില്ല.
ടാറിങ് പൂർത്തിയാക്കിയ ശേഷം മാത്രമേ സർവീസുകൾ തുടങ്ങുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്. കരാർ തൊഴിലാളികൾ മടങ്ങിയതാണ് പണികൾ തടസ്സപ്പെടാൻ കാരണമെന്ന് കരാറുകാർ വിശദീകരിക്കുന്നു.
എന്നാൽ, പാലത്തിൽ ഉപേക്ഷിച്ചിരിക്കുന്ന നിർമാണ യന്ത്രങ്ങളും മെറ്റലുകളും രാത്രികാലങ്ങളിൽ വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായി നാട്ടുകാർ ആശങ്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

