2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായിരുന്ന ഹംസ ബുർഹാൻ പാക് അധീന കശ്മീരിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. അർജുമന്ദ് ഗുൽസാർ ദാർ, ഡോക്ടർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇയാൾ അൽ ബദർ ഭീകര സംഘടനയുടെ പ്രമുഖ കമാൻഡറായിരുന്നു.
ജമ്മു കശ്മീരിലെ ഭീകരപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തതിനെത്തുടർന്ന് 2022 ഏപ്രിലിൽ കേന്ദ്ര സർക്കാർ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പുൽവാമ ആക്രമണത്തിന് ശേഷം പാക് അധീന കശ്മീരിലേക്ക് രക്ഷപ്പെട്ട
ബുർഹാൻ, അധ്യാപകന്റെ വേഷത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇസ്ലാമാബാദിൽ നിന്ന് ഏകദേശം 135 കിലോമീറ്റർ അകലെ മുസാഫറാബാദിലെ ഗോജ്രയിലുള്ള ഒരു സ്വകാര്യ കോളേജിലെ പ്രിൻസിപ്പലായി പ്രവർത്തിക്കുകയായിരുന്നു ഇയാൾ.
വ്യാഴാഴ്ച രാവിലെ കോളേജിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ അക്രമി സംഘം ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് മൂന്ന് തവണ വെടിയേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിന് ശേഷം മോട്ടോർ സൈക്കിളിൽ രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. സംഭവസ്ഥലത്ത് നിന്ന് പ്രതി ഉപയോഗിച്ച ആയുധം പോലീസ് വീണ്ടെടുത്തതായി ദൃക്സാക്ഷികൾ വ്യക്തമാക്കി.
1999-ൽ ജമ്മു കശ്മീരിലെ പുൽവാമ രത്നിപോരയിൽ ജനിച്ച ഹംസ ബുർഹാൻ, വ്യാജരേഖകളില്ലാതെ പാകിസ്ഥാനിലേക്ക് കടക്കുകയും അവിടെ വെച്ച് അൽ ബദർ ഭീകര സംഘടനയിൽ ചേരുകയുമായിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിക്കുന്നു. പാകിസ്ഥാനിൽ ഒളിവിൽ കഴിയുമ്പോഴും കശ്മീരിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിനും ഫണ്ട് സമാഹരണത്തിനും ഇയാൾ നേതൃപരമായ പങ്ക് വഹിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

