കാൽപന്തു കളിയിലെ ഏറ്റവും തിളക്കമുള്ള വ്യക്തിഗത പുരസ്കാരമായ ബാലണ്‍ ഡി ഓര് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, ഫുട്ബോൾ ലോകത്ത് ചൂടേറിയ ചർച്ചകൾ സജീവമാകുന്നു. ഈ വർഷത്തെ സുവർണ്ണ നേട്ടം ആരുടെ കൈകളിൽ എത്തും എന്ന ആകാംക്ഷയിലാണ് ആരാധകർ.
ഇംഗ്ലീഷ് താരം ഹാരി കെയ്ൻ, അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി, സ്പാനിഷ് കൗമാര വിസ്മയം ലാമിൻ യമൽ എന്നിവരാണ് പുരസ്കാര സാധ്യതാ പട്ടികയിൽ മുൻനിരയിലുള്ളത്. എങ്കിലും, അന്തിമ വിജയിയെ പ്രവചിക്കുക ഏറെ ദുഷ്കരമാണ്.
പ്രധാനമായും മൂന്ന് മാനദണ്ഡങ്ങളെ മുൻനിർത്തിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത് എന്ന് സംഘാടകർ വ്യക്തമാക്കുന്നു. വ്യക്തിഗത പ്രകടനങ്ങളും നിർണായക ഘട്ടങ്ങളിലെ മികവുമാണ് ആദ്യ മാനദണ്ഡം.
ടീമിന്റെ വിജയങ്ങളിലെ പങ്കാളിത്തവും കിരീട നേട്ടങ്ങളും രണ്ടാമത്തെ ഘടകമായി വിലയിരുത്തും.
മികച്ച കേളിശൈലിയും മാതൃകാപരമായ കായിക സംസ്കാരവും (ഫെയർ പ്ലേ) മൂന്നാമത്തെ മാനദണ്ഡത്തിൽ ഉൾപ്പെടുന്നു. 2025 ഓഗസ്റ്റ് 3 മുതൽ 2026 ജൂലൈ 19 വരെയുള്ള കാലയളവിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക തയാറാക്കുന്നത്.
2026 ലെ ലോകകപ്പ് ഫൈനൽ വരെയുള്ള മത്സരങ്ങൾ ഇതിൽ നിർണായകമാകും. എട്ട് തവണ ഈ പുരസ്കാരം സ്വന്തമാക്കിയ അർജന്റീനയുടെ പ്രിയ താരം ലയണൽ മെസ്സി, ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ, 2024 ലെ ജേതാവായ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രി എന്നിവരുൾപ്പെടെയുള്ള മുൻ വിജയികൾ മുപ്പതംഗ ചുരുക്കപ്പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

