കേരളത്തിൽ ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് അധികൃതർ അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തെക്കൻ ജില്ലകളിൽ കഴിഞ്ഞ രാത്രിയിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി.
വിതുര, മക്കി തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾക്കുള്ളിൽ വെള്ളം കയറുന്ന സാഹചര്യമുണ്ടായി. കൊല്ലത്ത് പുതിയ ദേശീയ പാതയിലും സർവീസ് റോഡിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം, രാവിലെയോടെ തെക്കൻ ജില്ലകളിലെ മഴയ്ക്ക് ചെറിയ ശമനമുണ്ടായിട്ടുണ്ട്. എന്നാൽ രാത്രി കാലങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

