ആൻഡ്രോയിഡ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന പുതിയ ലാപ്ടോപ്പ് നിരയായ ഗൂഗിൾബുക്കുകൾ (Googlebooks) ഔദ്യോഗികമായി വിപണിയിലെത്തി. ഫോണും ലാപ്ടോപ്പും തമ്മിലുള്ള തടസ്സമില്ലാത്ത ഡാറ്റാ കൈമാറ്റവും ആൻഡ്രോയിഡ് ആവാസവ്യവസ്ഥയുടെ പൂർണ്ണമായ അനുഭവം ഉറപ്പാക്കലുമാണ് പുതിയ ലാപ്ടോപ്പുകളുടെ പ്രധാന പ്രത്യേകത.
ഗൂഗിളിലെ (Google) ആൻഡ്രോയിഡ് ഇക്കോസിസ്റ്റം പ്രസിഡന്റ് സമീർ സമത്ത് (Sameer Samat) പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ച് വേളയിൽ വ്യക്തമാക്കി. “ഇന്നത്തെ കാലത്ത് ആളുകൾ ജോലി ചെയ്യുന്ന രീതിക്ക് അനുയോജ്യമായി നിർമ്മിച്ച ഒരു പുതിയ തരം ലാപ്ടോപ്പുകളാണ്” ഇവയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ആപ്പിൾ ഡിവൈസുകൾ തമ്മിലുള്ള കണക്റ്റിവിറ്റിക്ക് സമാനമായി ആൻഡ്രോയിഡ് ഫോണുകളെയും ഗൂഗിൾബുക്കുകളെയും ബന്ധിപ്പിക്കുന്ന മൂന്ന് പ്രധാന ഫീച്ചറുകളാണ് ഇവയിലുള്ളത്. ഫോണിൽ തുടങ്ങി വെക്കുന്ന പ്രോജക്റ്റുകൾ ലാപ്ടോപ്പ് തുറക്കുമ്പോൾ തന്നെ തുടരാൻ സഹായിക്കുന്ന ‘കണ്ടിന്യൂ ഓൺ’ (Continue On), ആൻഡ്രോയിഡ് ഫോണിലെ ഫയലുകളും ഫോട്ടോകളും തിരയാൻ സഹായിക്കുന്ന ഫയൽസ് ആപ്പ്, ഫോൺ ആപ്പുകൾ നേരിട്ട് ഡെസ്ക്ടോപ്പിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ‘കാസ്റ്റ് മൈ ആപ്സ്’ (Cast My Apps) എന്നിവയാണ് ഇതിലെ പ്രധാന സവിശേഷതകൾ.
എഐ അധിഷ്ഠിത സവിശേഷതകൾ
ജെമിനി എഐ (Gemini AI) സാങ്കേതികവിദ്യയാണ് ഗൂഗിൾബുക്കുകളുടെ പ്രധാന അടിത്തറ. മൗസ് കഴ്സർ ചെറുതായി ചലിപ്പിച്ചുകൊണ്ട് ‘മാജിക് പോയിന്റർ’ (Magic Pointer) വഴി ജെമിനിയെ ആക്സസ് ചെയ്യാൻ സാധിക്കും.
കൂടാതെ തത്സമയം ഭാഷ മാറ്റുന്നതിനും ശബ്ദത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനുമുള്ള വോയ്സ് ഡിക്റ്റേഷൻ ഫീച്ചറായ ‘റാംബ്ലർ’ (Rambler), ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യാനുസരണം വിഡ്ജറ്റുകൾ നിർമ്മിച്ചു നൽകുന്ന ‘ക്രീയേറ്റ് മൈ വിഡ്ജെറ്റ്’ (Create My Widget) തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ ജെമിനി യാതൊരു പ്രവർത്തനങ്ങളും നടത്തുകയില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ ഗൂഗിൾബുക്കുകൾക്കൊപ്പവും 5TB ക്ലൗഡ് സ്റ്റോറേജും ജെമിനി അഡ്വാൻസ്ഡ് ടൂളുകളും അടങ്ങിയ ഒരു വർഷത്തെ ഗൂഗിൾ എഐ പ്രോ (Google AI Pro) സൗജന്യമായി ലഭിക്കും. അഞ്ച് വ്യത്യസ്ത മോഡലുകൾ
ആദ്യം വിപണിയിലെത്തുന്ന അഞ്ച് ഗൂഗിൾബുക്കുകൾ ഏസർ, ആസസ്, ഡെൽ, എച്ച്പി, ലെനൊവോ എന്നീ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ളവയാണ്.
അലുമിനിയം, മഗ്നീഷ്യം അലോയ്, കാർബൺ ഫൈബർ എന്നിവ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഹാപ്റ്റിക് ഗ്ലാസ് ട്രാക്ക്പാഡുകൾ, ബാക്ക്ലിറ്റ് കീബോർഡുകൾ, ഡോൾബി അറ്റ്മോസ് സ്പീക്കറുകൾ, 2.8K ഒഎൽഇഡി ഡിസ്പ്ലേകൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്.
899 ഡോളർ മുതൽ 1299 ഡോളർ വരെയാണ് ഇതിന്റെ വില നിലവാരം നിശ്ചയിച്ചിരിക്കുന്നത്. ഓരോ ലാപ്ടോപ്പിന്റെയും അടപ്പിൽ നൽകിയിട്ടുള്ള ‘ഗ്ലോബാർ’ (Glowbar) വഴി ഇവ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.
സ്റ്റാർട്ട് അപ്പ് സമയത്ത് പ്രകാശിക്കുന്ന ഈ ബാർ, ബാറ്ററി ലെവൽ കാണിക്കുകയും ജെമിനിയോട് സംസാരിക്കുമ്പോൾ വ്യത്യസ്തമായ ആനിമേഷനുകൾ കാണിക്കുകയും ചെയ്യും. ആപ്പുകളും ഗെയിമിംഗും
ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലെ എല്ലാ ആപ്പുകളും സ്ക്രീൻ വലിപ്പത്തിന് അനുസരിച്ച് ഈ ലാപ്ടോപ്പുകളിലും പ്രവർത്തിക്കും.
പ്ലേ സ്റ്റോറിലെ ആപ്പുകൾ ഫോണിലും ഡെസ്ക്ടോപ്പിലും ഒരുപോലെ ഉപയോഗിക്കാം. കൂടാതെ ഇരുപതിനായിരത്തോളം ഗെയിമുകൾ ക്രോസ്-ഡിവൈസ് പ്ലേ പിന്തുണയോടെ ലഭ്യമാകും.
എൻവിഡിയ ജിഫോഴ്സ് നൗ (Nvidia Gforce Now) സേവനം ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും. പ്രീ-ഓർഡറും ലഭ്യതയും
സെപ്റ്റംബർ 21 മുതൽ ഗൂഗിൾ സ്റ്റോറിലും ബെസ്റ്റ് ബയിലും പ്രീ-ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബർ 4 മുതൽ ലാപ്ടോപ്പുകൾ വിപണിയിൽ ലഭ്യമാകും. 10 വർഷത്തെ ഓട്ടോമാറ്റിക് അപ്ഡേറ്റുകൾ, മൂന്ന് മാത്തെ യൂട്യൂബ് പ്രീമിയം, അഡോബ് ഫോട്ടോഷോപ്പ് എന്നിവയും ഇതിനൊപ്പം ലഭിക്കും.
ഗൂഗിൾബുക്കുകൾ എത്തിയെങ്കിലും വിദ്യാഭ്യാസ, എന്റർപ്രൈസ് മേഖലകളിൽ ക്രോംബുക്കുകൾ (Chromebooks) തുടർന്നും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ ക്രോംബുക്കുകൾ വരും മാസങ്ങളിൽ പുറത്തിറങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

