തിരുവനന്തപുരം: മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സ്വീകരിച്ച സർക്കാർ നിലപാടിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ രൂക്ഷ വിമർശനം. സർക്കാരിന്റേത് ശരിയായ രീതിയല്ലെന്ന് മാത്യു കുഴൽനാടൻ യോഗത്തിൽ തുറന്നടിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എൽഡിഎഫ് നൽകിയിടത്ത് നീതി നിഷേധിച്ചപ്പോൾ, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് എന്തിനാണ് യുഡിഎഫ് ഇളവ് നൽകുന്നത് എന്ന് മാത്യു കുഴൽനാടൻ ചോദ്യം ചെയ്തു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.
സതീശനും മാത്യു കുഴൽനാടനും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങൾ നടന്നതായാണ് വിവരം ലഭിക്കുന്നത്. എങ്കിലും, യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും മാത്യു കുഴൽനാടന്റെ നിലപാടിനെ പിന്തുണയ്ക്കുകയാണുണ്ടായത്.
അംഗങ്ങളുടെ വിമർശനങ്ങൾക്ക് പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും ചേർന്ന് ഔദ്യോഗിക വിശദീകരണം നൽകി. സർക്കാരിന്റേത് തികച്ചും ശരിയായ രാഷ്ട്രീയ നിലപാടാണെന്നും, മാത്യു കുഴൽനാടന്റെ വിമർശനങ്ങൾക്ക് പിന്നിൽ യുവത്വത്തിന്റെ ആവേശമാണെന്നുമാണ് നേതാക്കൾ പ്രതികരിച്ചത്.
ഒടുവിൽ നേതാക്കളുടെ വിശദീകരണത്തിന് യോഗത്തിന്റെ പിന്തുണ ലഭിച്ചു. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടന്ന കോൺഗ്രസിന്റെ ആദ്യ പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഈ ചൂടേറിയ ചർച്ചകൾ അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

