ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ച പ്രതിപക്ഷ എം.പിമാരെ പൊലീസ് കയ്യേറ്റം ചെയ്ത നടപടിയിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഇത്തരം അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് അതിഗൗരവമായ ആശങ്കകൾ നിലനിൽക്കുന്ന ഒരു ഘട്ടമാണിത്. ഈ വിഷയത്തിൽ വ്യക്തമായ മറുപടി നൽകേണ്ട
ഭരണകൂടം, പ്രതിഷേധമുയർത്തുന്ന ജനപ്രതിനിധികളെ അടിച്ചമർത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഏകാധിപത്യ പ്രവണതയാണ് ഡൽഹിയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

