സംസ്ഥാന നിയമസഭയിൽ പ്രത്യേക ബ്ലോക്ക് രൂപീകരിക്കേണ്ടതുണ്ടെന്ന അഭിപ്രായം സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ ഉയർന്നുവന്നു. എൽഡിഎഫ് എന്നാൽ സിപിഐഎം മാത്രമാണെന്ന സമീപനം അംഗീകരിക്കാൻ സാധിക്കില്ലെന്നും, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച ആവശ്യത്തിൽ നിന്ന് യാതൊരു കാരണവശാലും പിന്നോട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
നിയമസഭയിൽ പാർക്കായി പ്രത്യേക ഉപനേതൃസ്ഥാനം നൽകാൻ കഴിയില്ലെന്ന് സിപിഐഎം നിലപാട് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പാർട്ടിയിൽ ഈ ആലോചന ശക്തമായത്. എൽഡിഎഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട
തർക്കങ്ങളെ തുടർന്ന് മുന്നണി യോഗങ്ങൾ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഈ പുതിയ രാഷ്ട്രീയ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ വ്യക്തമാകുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

