ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള പ്രശസ്തമായ പാറേൽ സെന്റ് മേരീസ് പള്ളിയെ വത്തിക്കാൻ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. നവീകരിച്ച പുതിയ ദേവാലയത്തിന്റെ കൂദാശാ കർമ്മങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് ഈ സുപ്രധാന പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.
ചരിത്രപ്രസിദ്ധമായ ചങ്ങനാശേരി അതിരൂപതയിൽ ഇതിനുമുമ്പ് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് പള്ളിക്കാണ് ബസിലിക്ക പദവി ലഭിച്ചിട്ടുള്ളത്. മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട
മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് പാറേൽ പള്ളി. ആരാധനാക്രമപരമായ ഔന്നത്യം, ആത്മീയമായ പ്രാധാന്യം, ചരിത്രപരവും കലാപരവുമായ സവിശേഷതകൾ, വിശാലമായ വലിപ്പവും അടിസ്ഥാന സൗകര്യങ്ങളും, ഒപ്പം ശക്തമായ ശുശ്രൂഷാ സംവിധാനങ്ങളും വിലയിരുത്തിയാണ് കത്തോലിക്കാ സഭ ഒരു ദേവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തുന്നത്.
ഒരു ദേവാലയത്തിന് ഈ പദവി ലഭിക്കുമ്പോൾ മാർപാപ്പയുമായും സഭയുടെ ആഗോള കേന്ദ്രവുമായും ഉള്ള അതിന്റെ ആത്മീയ ബന്ധം കൂടുതൽ ദൃഢമാവുകയാണ് ചെയ്യുക. ബസിലിക്ക പള്ളികൾക്കായി പ്രത്യേക തിരുനാളുകളും ആചാരപരമായ ചിഹ്നങ്ങളും ഉണ്ടായിരിക്കുന്നതാണ്.
വർഷങ്ങളായി തീർത്ഥാടകരുടെ വൻ തിരക്കാണ് ഈ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്നത്. വിശ്വാസികളുടെ എണ്ണം വർദ്ധിച്ചുവന്ന സാഹചര്യത്തിലാണ് പൗരാണികമായ പഴയ ദേവാലയത്തിന് പകരമായി പുതിയൊരു പള്ളി നിർമ്മിക്കാൻ തീരുമാനിച്ചത്.
പുതിയ ദേവാലയത്തിന്റെ കൂദാശ വരുന്ന നവംബർ 21 നാണ് നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

