ഡൽഹിയിൽ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിന് കടുത്ത മറുപടിയുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. വരാനിരിക്കുന്ന ലോക്സഭ – നിയമസഭാ തിരഞ്ഞെടുപ്പുകൾ പൂർണ്ണമായും ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്താൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആവശ്യപ്പെട്ടു.
എസ്ഐആർ നടപടികൾ ഉടൻ മരവിപ്പിക്കണമെന്നും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ഉദ്യോഗസ്ഥർക്കുള്ള നിയമപരിരക്ഷ പിൻവലിക്കണമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.
ഈ നിർണായക നടപടികൾ സ്വീകരിക്കുന്നത് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അവകാശവാദങ്ങൾ വെറും പൊള്ളയായ വാചകക്കസർത്ത് മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽസി തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാത്തതിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി പരിഹാസം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ മുന്നേറ്റം ചൂണ്ടിക്കാട്ടി പുതിയ പ്രതികരണം വന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

