കൊല്ലം ജില്ലയിലെ പത്തനാപുരം നടുക്കുന്ന് സ്കൂളിന് സമീപം ദാരുണമായ വാഹനാപകടം സംഭവിച്ചു. കാറും ജീപ്പും തമ്മിലുണ്ടായ ശക്തമായ കൂട്ടിയിടിയിൽ അഞ്ച് പേർക്കാണ് പരുക്കേറ്റത്.
ഇതിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ പരുക്കേറ്റവരെ ഉടൻ തന്നെ പ്രാഥമിക ചികിത്സയ്ക്കായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗുരുതരമായി പരുക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

