സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവായി. കൃഷി വകുപ്പ് ഡയറക്ടറായ ഡോ.
ശ്രീറാം വെങ്കിട്ടരാമനെ വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായി നിയമിച്ചു. ആരോഗ്യ അഡീഷനൽ സെക്രട്ടറി ഡോ.
രേണു രാജിന് നാഷനൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മാനേജിങ് ഡയറക്ടർ എന്നീ തസ്തികകൾ കൂടി നൽകി. മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ, ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി മാനേജിങ് ഡയറക്ടർ എന്നീ ചുമതലകളിൽ നിന്ന് ഒഴിവാക്കി.
ഇതിനുപുറമേ 4 കലക്ടർമാരെയും മാറ്റിയിട്ടുണ്ട്. പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: ∙ സാംസ്കാരിക വകുപ്പ് ഡയറക്ടറായ കെ.ഇംബശേഖർ ലോട്ടറി വകുപ്പ് ഡയറക്ടറായി നിയമിക്കപ്പെട്ടു.
അദ്ദേഹം സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ ചുമതലയിലും തുടരും.
∙ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ വി. വിഗ്നേശ്വരിക്ക് നിലവിലെ അധിക ചുമതലകൾക്ക് പുറമെ സംസ്ഥാന ദുരന്ത നിവാരണ കമ്മിഷണറുടെ ചുമതലകൂടി നൽകി.
∙ പൊതുമരാമത്ത് വകുപ്പ് അഡീഷനൽ സെക്രട്ടറി വി.ആർ.വിനോദിന് നിലവിലെ അധിക ചുമതലകൾക്ക് പുറമെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടറുടെ ചുമതലകൂടി നൽകി.
∙ വ്യവസായ വകുപ്പ് ഡയറക്ടർ അരുൺ കെ.
വിജയനെ പൊതുവിദ്യാഭ്യാസ ഡയറക്ടറാക്കി.
∙ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്നേഹിൽ കുമാർ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറായി ചുമതലയേൽക്കും.
∙ എറണാകുളം ജില്ലാ കലക്ടറായ ജി.പ്രിയങ്കയ്ക്ക് കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതല നൽകി.
∙ ലോട്ടറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജുവിനെ തിരുവനന്തപുരം ജില്ലാ കലക്ടറായി മാറ്റി നിയമിച്ചു.
∙ കാസർകോട് ജില്ലാ കലക്ടറായ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടറാകും.
∙ തിരുവനന്തപുരം ജില്ലാ കലക്ടറായ അനു കുമാരിയെ ജിഎസ്ടി സ്പെഷൽ കമ്മിഷണറായി നിയമിച്ചു.
∙ തൃശൂർ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറലിന്റെ അധിക ചുമതല നൽകി.
∙ ഫിഷറീസ് ഡയറക്ടർ ചെൽസാസിനിയെ വയനാട് ജില്ലാ കളക്ടറായി നിയമിച്ചു.
∙ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ശ്രീധന്യ സുരേഷ് കാസർകോട് കലക്ടറായി ചുമതലയേൽക്കും.
∙ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡി.
ധർമലാശ്രീക്ക് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല നൽകി.
∙ വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടറായ ഡോ. ബിനു ഫ്രാൻസിസിനെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറാക്കി.
∙ മൈനിങ് ആന്ഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഡോ.
കെ. ഹരികുമാർ സിവിൽ സപ്ലൈസ് ആന്റ് കൺസ്യൂമർ അഫയേഴ്സ് കമ്മിഷണറാകും.
∙ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഡോ.
അരുൺ എസ്. നായർക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, വയോജന ക്ഷേമ വകുപ്പ് ഡയറക്ടർ എന്നീ തസ്തികകളുടെ അധിക ചുമതല നൽകി.
∙ തൊഴിൽ കമ്മിഷണർ സഫ്ന നസറുദ്ദീറിന് എംപ്ലോയ്മെന്റ് ആന്ഡ് ട്രെയിനിങ് ഡയറക്ടറുടെ ചുമതല നൽകി.
ഇവരെ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
∙ ധനവകുപ്പ് ഡപ്യൂട്ടി സെക്രട്ടറി സചിൻ കുമാർ യാദവിനെ ഐടി മിഷൻ ഡയറക്ടറാക്കി.
∙ ഐടി മിഷൻ ഡയറക്ടറായ സന്ദീപ് കുമാറിനെ ധനകാര്യ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയായി മാറ്റി.
∙ ജിഎസ്ടി വകുപ്പ് അഡീഷനൽ കമ്മിഷണറായ മുഹമ്മദ് ഷെഫീഖിനെ റവന്യു ഒഎസ്ഡി –ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു.
∙ നാഷനൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായരെ ഭക്ഷ്യസുരക്ഷാ കമ്മിഷണറായി മാറ്റി.
∙ കായിക യുവജനക്ഷേമ ഡയറക്ടർ എം.സി.
റെജിലിനെ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറായി നിയമിച്ചു.
∙ ലാൻഡ് ബോർഡ് സെക്രട്ടറി സാബിൻ സമീദിനെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറാക്കി.
∙ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി മാറ്റി.
∙ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടറായ മിസൽ സാഗർ ഭാരതിയെ ഫിഷറീസ് ഡയറക്ടറാക്കി നിയമിച്ചു.
∙ വ്യവസായ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി സമീർ കിഷനെ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും എൻട്രൻസ് പരീക്ഷാ കമ്മിഷണറുമായി നിയമിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

