നീലക്കുറിഞ്ഞി പൂക്കാലം അവസാനത്തോടടുക്കവെ മൂന്നാർ മേഖലയിൽ വിനോദസഞ്ചാരികളുടെ വൻ തിരക്ക്. സഞ്ചാരികളുടെ വരവ് വർധിച്ചതിനെ തുടർന്ന് ആനച്ചാൽ, മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതിരൂക്ഷമായ ഗതാഗതക്കുരുപ്പാണ് അനുഭവപ്പെടുന്നത്.
യാത്രാതടസ്സം മൂലം സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യാത്രക്കാർ തങ്ങളുടെ ജോലിസ്ഥലങ്ങളിൽ എത്താൻ മണിക്കൂറുകളോളം വൈകുന്നുണ്ട്. കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ അനധികൃത പാർക്കിങ്ങും വഴിയോരക്കടകളുടെ പെരുപ്പവുമാണ് മേഖലയിൽ ഗതാഗതം സ്തംഭിക്കാൻ പ്രധാന കാരണം.
കഴിഞ്ഞ രണ്ടു ദിവസമായി രാവിലെ മുതൽ ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് മണിക്കൂറുകളോളമാണ് നീണ്ടുനിൽക്കുന്നത്. ആനച്ചാലിന് സമീപമുള്ള ശങ്കുപ്പടി മുതൽ ആനച്ചാൽ, ആൽത്തറ, ചിത്തിരപുരം രണ്ടാം മൈൽ, ഹെഡ് വർക്സ് ഡാം മുതൽ ടൗൺ, ബൈപാസ് റോഡ്, മാട്ടുപ്പെട്ടി റോഡ്, ദേവികുളം റോഡ്, മറയൂർ റോഡ് തുടങ്ങിയ പാതകളിലാണ് ഏറ്റവും രൂക്ഷമായ തോതിൽ ഗതാഗതക്കുരുക്ക് നേരിടുന്നത്.
മുൻപ് വെറും 25 മിനിറ്റ് കൊണ്ട് എത്തിച്ചേരാമായിരുന്ന ആനച്ചാലിൽ നിന്ന് മൂന്നാറിലേക്കുള്ള യാത്രാസമയം ഇപ്പോൾ രണ്ടര മണിക്കൂറിലധികമായി വർധിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്കിൽ കുടുങ്ങിപ്പോകുന്നതിനാൽ ബസുകൾ പല സർവീസുകളും കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കി.
ഭൂരിഭാഗം കെഎസ്ആർടിസി ബസുകളും നഗരത്തിലേക്ക് പ്രവേശിക്കാതെ പഴയ മൂന്നാർ ഡിപ്പോയിൽ സർവീസ് അവസാനിപ്പിച്ച് മടങ്ങുന്നത് ടൗണിലെത്തുന്ന യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. ആനച്ചാൽ, ആൽത്തറ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ഗതാഗതം സുഗമമാക്കാൻ ആവശ്യത്തിന് പൊലീസുകാരുടെ സേവനം ലഭ്യമല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

