തിരുവനന്തപുരം: കേരളത്തിൽ ഇനി മുതൽ നിയമപഠന പരീക്ഷകൾ മലയാള ഭാഷയിലും എഴുതാൻ അവസരം. ഇത് സംബന്ധിച്ച തീരുമാനത്തിന് കേരള സർവകലാശാല അക്കാദമിക് കൗൺസിൽ ഔദ്യോഗിക അംഗീകാരം നൽകി.
വിദ്യാർത്ഥി സംഘടനകളുടെയും വിവിധ ഭാഷാ സംഘടനകളുടെയും ഏറെക്കാലമായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. മലയാളത്തിൽ പരീക്ഷ എഴുതുവാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ കോഴ്സ് രജിസ്ട്രേഷൻ സമയത്ത് തന്നെ ഇക്കാര്യം വ്യക്തമാക്കേണ്ടതാണ്.
പരീക്ഷാ മാധ്യമം സംബന്ധിച്ച് വിവരം നൽകാത്ത പക്ഷം ഇംഗ്ലീഷ് ഭാഷ തിരഞ്ഞെടുത്തതായി പരിഗണിക്കും. അതേസമയം, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS) പരീക്ഷകളിൽ ഈ ഭാഷാ ആനുകൂല്യം ലഭ്യമാകില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

