മലയാള സിനിമാമേഖലയിലെ പ്രശസ്ത നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ മാലാ പാർവതി, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടി ശ്വേത മേനോന് നൽകിയ പ്രതികരണത്തിന് താഴെ വന്ന അധിക്ഷേപകരമായ കമന്റിന് നൽകിയ മറുപടി ചർച്ചയാകുന്നു. മകനെതിരെ മുൻപ് ഉയർന്ന ആരോപണങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് വന്ന സോഷ്യൽ മീഡിയ പരിഹാസത്തിനാണ് താരം വ്യക്തമായ വിശദീകരണവുമായി രംഗത്തെത്തിയത്.
“മകൻ ഒരു ട്രാൻസ് ജൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങളും, മകന്റെ പ്രൈവറ്റ് പാർട്സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചുന്നാൾ മുൻപ് ഉണ്ടായല്ലോ? ഇപ്പോൾ ആ കേസിന്റെ അവസ്ഥ എന്താണ്. മാതൃകപരമായി അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തുകാണുമെന്ന് കരുതുന്നു” എന്നായിരുന്നു ഒരു സാമൂഹിക മാധ്യമ ഉപയോക്താവിന്റെ കമന്റ്.
ഈ പരാമർശത്തിന് മാലാ പാർവതി നൽകിയ മറുപടി ഇങ്ങനെയാണ്: “സീമാ വിനീതിൻ്റെ കല്യാണം കഴിത്തു. അവര് കേസ് കൊടുത്തില്ല.
കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാം എന് പാഞ്ഞതാണ്. പിന്നെ മറ്റ് ചിലര് കേംപ്രമൈസ് ഡീൽസ് സംസാരിച്ചപ്പോൾ, അതിന് നിൽക്കുന്നില്ല എന്ന് പറഞ്ഞു.
കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാൾ വരയ്ക്കും അനുദവിക്കണം.
ഇപ്പോൾ ഈ കമൻ്റുകൾ വരുന്ന വഴി അറിയാം. മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി.
കാരണം, ഈ ആരോപണത്തിൻ്റെ പേരിൽ, ആറ് വർഷമായി.. ഒരു പൊതു ഇടത്തും എൻ്റെ മകൻ വന്നിട്ടില്ല.
എന്നെ ആക്രമിക്കാൻ ,മകൻ്റെ പേര് ഉപയോഗിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.
ഞാൻ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നിൽക്കും.
തെറ്റിയാൽ തിരുത്തും.” “സ്വന്തം മോൻ്റെ കാര്യത്തിലും ഈ ധീരത കാണിച്ച് വളർത്തേണ്ടതായിരുന്നു” എന്ന മറ്റൊരു വിമർശന കമന്റിനും താരം സമാനമായ രീതിയിൽ തന്നെ മറുപടി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

