കൊച്ചി: ആന്റോ അഗസ്റ്റിൻ എതിരായ എക്സൈസ് കേസിന്റെ എഫ്ഐആർ പകർപ്പ് പുറത്തുവന്നു. അദ്ദേഹത്തിന്റെ വസതിയിൽനിന്ന് 138 മദ്യക്കുപ്പികൾ പിടിച്ചെടുത്തതായാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
ഏകദേശം 67 ലിറ്ററോളം മദ്യമാണ് ഇവിടെനിന്നും കണ്ടെടുത്തത്. നിശ്ചിത അളവിൽ കവിഞ്ഞ് അനധികൃതമായി മദ്യം കൈവശം വെച്ചതിന് അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് എക്സൈസ് വകുപ്പ് കേസെടുത്തിരിക്കുന്നത്.
നിയമവിരുദ്ധമായ മദ്യക്കടത്തും കൈവശം വെയ്ക്കലും, അനധികൃത മദ്യവിൽപ്പനയ്ക്കായി മദ്യം സൂക്ഷിക്കൽ, നികുതി വെട്ടിച്ച് മദ്യം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിനിടെ, ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ റെയ്ഡിൽ നിരവധി നിർണായക രേഖകൾ പിടിച്ചെടുത്തു.
സ്ഥാപനത്തിന്റെ ഓഫീസിൽനിന്ന് 6300 ഡോളറും അന്വേഷണ സംഘം കണ്ടെടുത്തു. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഡോളർ കണ്ടെത്തിയതുമായി ബന്ധപ്പെട്ട
വിവരങ്ങൾ എസ്ഐടി കേന്ദ്ര ഏജൻസികൾക്ക് കൈമാറും. തുടർനടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെടുകയും ചെയ്യും.
വയനാട്ടിലെ വസതിയിൽ അനധികൃതമായി മദ്യം സൂക്ഷിച്ചുവെന്ന കേസിൽ വ്യാഴാഴ്ച പുലർച്ചെയാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട
എസ്ഐടിയുടെ റെയ്ഡ് പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് എക്സൈസ് സംഘം അറസ്റ്റിനായി എത്തിയത്. എന്നാൽ ഔദ്യോഗിക എഫ്ഐആർ പകർപ്പ് കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിറ്റൽ പകർപ്പ് കാണിച്ചെങ്കിലും ഹാർഡ് കോപ്പി തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ എഫ്ഐആറിന്റെ ഹാർഡ് കോപ്പിയുമായി സ്ഥലത്തെത്തിയ ശേഷമാണ് അറസ്റ്റ് നടപടികളുമായി അദ്ദേഹം സഹകരിച്ചത്.
താൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നായിരുന്നു എക്സൈസ് കേസിൽ അറസ്റ്റിലായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ വീട്ടിൽ എങ്ങനെയാണ് ഇത്രയധികം മദ്യശേഖരമെത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞു.
അവർക്ക് മെസ്സിയുമായി ബന്ധപ്പെട്ട രേഖകൾ കൊടുത്തു.
അതിനുശേഷം എക്സൈസുമായി ബന്ധപ്പെട്ട് ഏതോ കേസിൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഏകദേശം രണ്ടുമണിക്ക് എന്നെ തടഞ്ഞുവെച്ചതാണ്.
ഞാൻ മദ്യപിക്കുന്ന ആളല്ല. ജീവിതത്തിൽ മദ്യപിച്ചിട്ടില്ല.
എക്സൈസുമായി ബന്ധപ്പെട്ട കേസ് എന്താണെന്നറിയില്ല.
എന്തായാലും പോയിനോക്കാം. എവിടെയാണ് മദ്യം സൂക്ഷിച്ചതെന്നോ എന്താണ് സംവിധാനമെന്നോ അറിയില്ല.
ഞാൻ ഇവിടെയല്ലേ. നോക്കട്ടെ.
എല്ലാം നോക്കാം” – ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

