പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട
വിവാദങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് തലസ്ഥാനത്ത് അരങ്ങേറുന്നത്. പ്രതിഷേധം നടത്തുന്നതിനിടെ രാഹുൽ ഗാന്ധിയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് നീക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.
സ്ഥലത്ത് തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകർ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. സമരത്തിൽ പങ്കെടുത്ത മുഴുവൻ എംപിമാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതികരിക്കവെ, രാജി ആവശ്യം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

