ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപഭോഗത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് വൈദ്യുതി ഉപഭോഗം 300 മെഗാവാട്ട് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. മഴയുടെ കുറവും അന്തരീക്ഷ താപനിലയിലുണ്ടായ വർധനവുമാണ് ഉപഭോഗം ക്രമാതീതമായി ഉയരാൻ കാരണമായത്.
ഇതിനുപുറമെ, പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്ത സാഹചര്യം കൂടി നിലനിൽക്കുന്നുണ്ട്. ഈ ഘടകങ്ങൾ കണക്കിലെടുത്ത് പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

