കോട്ടയം: വിദ്യാർഥികളിൽ ആരോഗ്യപരമായ ശീലങ്ങൾ വളർത്തുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനുമായി റോട്ടറി ക്ലബ് ഓഫ് കോട്ടയം പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ക്ലബ്ബിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കോട്ടയം എം.ടി.
സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ‘ആന്റി ഒബീസിറ്റി & വെൽനസ് ക്യാംപെയ്ൻ’ നടന്നത്. ചടങ്ങിൽ റോട്ടറി അസിസ്റ്റന്റ് ഗവർണർ (സോൺ 37, ഡിസ്ട്രിക്റ്റ് 3211) ഡോ.
ജീവൻ ജോസഫ് മുഖ്യവിഷയാവതരണം നടത്തി. ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിദ്യാർഥികൾക്ക് ക്ലാസെടുത്തു.
തുടർന്ന്, ആരോഗ്യ-ജീവിതശൈലീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിൽ വിദ്യാർഥികൾ സജീവ പങ്കാളിത്തം വഹിച്ചു. വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ സംബന്ധിച്ചു. കുട്ടികളിൽ ശരിയായ ഭക്ഷണരീതിയും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ വിദ്യാലയങ്ങളിലേക്ക് ഈ ക്യാംപെയ്ൻ വ്യാപിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

