മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ 3,383 കോടിയുടെ ആസ്തിയുള്ള നിയമസഭാംഗം തെരുവിൽ യാചകനായി മാറിയ അപൂർവ്വ അനുഭവം ഏറെ ശ്രദ്ധേയമാകുന്നു. ജൈനഗുരുവിന്റെ നിർദേശത്തെ തുടർന്നാണ് പരാഗ് ഷാ ഒരു പകൽ മുഴുവൻ യാചകന്റെ വേഷത്തിൽ തെരുവിൽ ചെലവഴിച്ചത്.
സ്വന്തം നിയമസഭാമണ്ഡലമായ ഘാട്കോപ്പർ ഈസ്റ്റിലെ തെരുവോരങ്ങളിലാണ് മുഷിഞ്ഞ വേഷത്തിൽ അദ്ദേഹം ഇരുന്നത്. യാചകവേഷത്തിൽ ഇരുന്നപ്പോൾ ലഭിച്ച 20 രൂപയ്ക്ക് മുന്നിൽ തന്റെ കോടികളുടെ ആസ്തി പോലും നിസ്സാരമായി തോന്നിയെന്ന് അദ്ദേഹം വ്യക്തമാക്കി.
യാചനയ്ക്കിടെ ദയതോന്നി ഒരു കച്ചവടക്കാരൻ നൽകിയ സമൂസയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തെക്കാൾ വലിയ രുചിയാണ് അനുഭവിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഈ അനുഭവത്തിലൂടെ തന്റെ കാഴ്ചപ്പാടുകൾ പൂർണ്ണമായി മാറിയെന്നും മനുഷ്യരെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വിലപ്പെട്ട
ഒട്ടേറെ പുതിയ അറിവുകൾ നേടാൻ സാധിച്ചുവെന്നും പരാഗ് ഷാ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

