ലേഖന വിവാദത്തെത്തുടർന്ന് വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും എഡിറ്ററെ നീക്കം ചെയ്തു. നിലവിൽ ന്യൂസ് എഡിറ്ററായിരുന്ന കെ ആർ അജയനെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്.
ഇദ്ദേഹത്തിന് പകരമായി ടി ചന്ദ്രമോഹനാണ് ഇനി വാരാന്തപ്പതിപ്പിന്റെ ചുമതല വഹിക്കുക. കഴിഞ്ഞ ഞായറാഴ്ച വാരാന്തപ്പതിപ്പ് വിതരണം ചെയ്യുന്നതിൽ നേരിട്ട
തടസ്സങ്ങളും, “കള്ളൻ വിജയൻ” എന്ന തലക്കെട്ടിൽ ലേഖനം പ്രസിദ്ധീകരിക്കാൻ ഇടയായ സാഹചര്യവും ഗൗരവകരമായാണ് അധികൃതർ കാണുന്നത്. ഈ വിഷയത്തിൽ കെ ആർ അജയനോട് ഔദ്യോഗികമായി വിശദീകരണം തേടിയിരുന്നു.
തുടർനടപടികളുടെ ഭാഗമായി, കെ ആർ അജയൻ പ്രവർത്തിച്ചിരുന്ന ഓഫീസ് മുറി അധികൃതർ പൂട്ടി സീൽ ചെയ്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം.
അന്വേഷണത്തിന്റെ ഭാഗമായി എഡിറ്റർ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ പരിശോധിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് മുറി അടിയന്തരമായി അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

