സംസ്ഥാനത്തെ മുൻ സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് അവസാന മാസത്തെ ശമ്പളം ലഭിച്ചില്ലെന്ന് പരാതി. സർക്കാർ സർവീസിന് പുറത്ത് നിന്ന് സ്റ്റാഫ് അംഗങ്ങളായി ചുമതലയേറ്റവർക്കാണ് മെയ് മാസത്തെ വേതനം മുടങ്ങിയത്.
പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് ശമ്പള വിതരണത്തിന് തടസ്സമായിരിക്കുന്നത്. നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കാതെ ശമ്പളം നൽകേണ്ടതില്ലെന്ന കർശന നിർദ്ദേശമാണ് പ്രതിസന്ധിക്ക് കാരണം.
പ്രൈവറ്റ് സെക്രട്ടറി മുതൽ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് വരെയുള്ളവരുടെ ശമ്പളമാണ് നിലവിൽ തടഞ്ഞുവെച്ചിരിക്കുന്നത്. സർക്കാർ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ശമ്പളം ലഭ്യമാകുമ്പോഴും പുറത്തുനിന്നുള്ളവർക്ക് മാത്രം വേതനം നിഷേധിക്കുന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഇതുവരെയും ഔദ്യോഗികമായ നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ തങ്ങളുടെ വേതനം ഉടൻ ലഭ്യമാക്കണമെന്നാണ് ബന്ധപ്പെട്ടവരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

