പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും കോക്രോച്ച് ജനത പാർട്ടി ദില്ലിയിൽ സംഘടിപ്പിക്കുന്ന സമരം ഒരു മാസം പിന്നിട്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി പാർലമെന്റിലേക്ക് ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവാക്കളും നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.
സമരപ്പന്തലിൽ നേരിട്ട അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ബിഗ് ബോസ് മലയാളം മുൻ മത്സരാർത്ഥി ദിയ സന രംഗത്തെത്തി.
പ്രതിഷേധക്കാരുടെ ജീവൻ പോലും അപകടത്തിലാക്കുന്ന രീതിയിലാണ് ദില്ലി പൊലീസിന്റെ നടപടികളെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ താരം ആരോപിച്ചു. ദിയ സനയുടെ വാക്കുകൾ: “ഞാനിപ്പോൾ ദില്ലിയിലാണ് ഉള്ളത്.
വളരെ സങ്കടകരമായ ഒരു അവസ്ഥയിലാണ് ഞാൻ സംസാരിക്കുന്നത്. എങ്ങനെ പറയണമെന്നൊന്നും എനിക്ക് അറിയില്ല.
ഞാൻ ഈ സമരത്തിൽ പങ്കെടുക്കാനായിട്ട് വന്നതാണ്. സമരത്തിൽ പങ്കെടുക്കുന്ന സമയത്ത് കണ്ണീർ വാതകം പ്രയോഗിക്കുകയും തോക്ക് വെക്കുകയും ഒക്കെ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടായി.
കുറേ കെമിക്കലുകളൊക്കെ മനുഷ്യരുടെ ശരീരത്തിലേക്ക് പ്രയോഗിക്കുന്നുണ്ട്. ചൊറിയുന്നു, ദേഹമാസകലം നീറുന്നു, രണ്ട് മൂന്ന് വട്ടം കുളിച്ചിട്ടൊന്നും അത് പോകുന്നില്ല.
ഇവിടുത്തെ പൊലീസ് ഗുണ്ടകളായിട്ടാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. മനുഷ്യരെയൊക്കെ ഉപദ്രവിക്കുകയാണ്.
വല്ലൊത്തൊരു അവസ്ഥയാണ്”. സമരം തികച്ചും സമാധാനപരമായാണ് മുന്നോട്ടുപോകുന്നതെന്നും അക്രമം കാണിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.
ദിയ സന കൂട്ടിച്ചേർക്കുന്നു: “വളരെ സമാധാനപരമായിട്ട് തന്നെയാണ് സമരം നടത്തിക്കൊണ്ടിരിക്കുന്നത്. മുദ്രാവാക്യം വിളിക്കുന്നതല്ലാതെ സമരത്തിൽ പങ്കെടുക്കുന്ന ഒരാളും ഒരു അക്രമവും കാണിച്ചിട്ടില്ല.
പിന്നെ എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല പൊലീസുകാർ ഇങ്ങനെ അക്രമം കാട്ടുന്നത്. എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാവുന്നില്ല.
എത്ര മനുഷ്യരാണ് നിരാഹാരം കിടക്കുന്നതെന്ന് അറിയാമോ? സങ്കടകരമാണ് ഇവിടുത്തെ അവസ്ഥ. ഒരു ആവശ്യമാണ് ഈ സർക്കാരിനോട് ഉന്നയിച്ചിരിക്കുന്നത്.
ഈ സർക്കാർ മനുഷ്യരോട് കാണിക്കുന്ന വലിയ വൃത്തികേടാണ് ഇത്. മനുഷ്യന്റെ ജീവന് ഒരു രീതിയിലുള്ള ഗ്യാരന്റീയും ഇല്ലാതെയാണ് മനുഷ്യരോട് ഇവിടുത്തെ സർക്കാരും പൊലീസും പെരുമാറുന്നത്.
ഗുണ്ടാ പൊലീസ് ആണിത്”. സമരത്തിന് പിന്തുണയുമായി മുൻ ബിഗ് ബോസ് താരം രഞ്ജിനി ഹരിദാസ് ജന്തർ മന്തറിൽ എത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

