തൃശൂർ നെല്ലാനിയിൽ ദാരുണമായ അപകടം. ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് മറിഞ്ഞ് പതിനാല് വയസ്സുകാരൻ മരണപ്പെട്ടു.
കളപ്പുരയ്ക്കൽ മെജോയുടെ മകൻ എയ്ഞ്ചലോ ആണ് മരിച്ചത്. പനിയും ജലദോഷവും ബാധിച്ചതിനെത്തുടർന്ന് ചികിത്സയുടെ ഭാഗമായാണ് എയ്ഞ്ചലോ ആവി പിടിക്കാൻ ശ്രമിച്ചത്.
ഇതിനായി പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പ് ഉപയോഗിച്ച് മൂടിയിരിക്കുന്നതിനിടെ അബദ്ധത്തിൽ പാത്രം മറിയുകയായിരുന്നു. തിളച്ച വെള്ളം ദേഹത്തേക്ക് വീണാണ് അപകടം സംഭവിച്ചത്.
സംഭവം നടക്കുമ്പോൾ കുട്ടിയുടെ പിതാവും മുത്തശ്ശിയും വീടിന് സമീപത്തായിരുന്നു ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

