സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി. നിലവില്‍ 87 ശതമാനം ഫലങ്ങളും പ്രസിദ്ധീകരിച്ചുകഴിഞ്ഞു.
ബാക്കി വരുന്ന ഫലങ്ങള്‍ കൂടി ഉടന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂല്യനിര്‍ണയ പ്രക്രിയ സുതാര്യവും കൃത്യതയാര്ന്നതുമാണെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും കിംവദന്തികളും വിശ്വസിക്കരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുക.
ഇതിനിടയിലാണ് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ നീറ്റ് പരീക്ഷ നടന്നത്. രാജ്യത്തെ 5,440 കേന്ദ്രങ്ങളിലായി ഏകദേശം 22 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനായി 2,50,000 പോലീസ് ഉദ്യോഗസ്ഥരെയും 10,000-ത്തിലധികം അര്‍ധസൈനികരെയും വിന്യസിച്ചിരുന്നു. 1.30-ന് കൃത്യസമയത്ത് തന്നെ പരീക്ഷാ കേന്ദ്രങ്ങളുടെ കവാടങ്ങള്‍ അടച്ചു.
ഇതിനിടെ, ഡല്‍ഹിയില്‍ ഗതാഗത തടസ്സം കാരണം വൈകിയെത്തിയ ഒരു വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ല. മറുഭാഗത്ത്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ജന്തര്‍ മന്തറില്‍ രണ്ടാം ദിവസവും തുടരുകയാണ്.
കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) ആണ് സമരം സംഘടിപ്പിക്കുന്നത്. ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

