താരസംഘടനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും അവരുടെ തികച്ചും ആഭ്യന്തരമായ വിഷയമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ സർക്കാർ ഇടപെടേണ്ട
സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട
ചർച്ചകൾ ഏത് തലത്തിലാണ് നടന്നതെന്നതിൽ സർക്കാരിന് ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. സംഘടനകളിലെ തർക്കങ്ങൾ അവരവർ തന്നെ ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.
മലയാള സിനിമയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ: “മലയാള സിനിമ യഥാർത്ഥത്തിൽ ഇത്തരം കാര്യങ്ങൾ മാറ്റിനിർത്തി നോക്കിയാൽ വീണ്ടും ഒരു സുവർണ്ണ കാലഘട്ടത്തിലേക്ക് വന്നിരിക്കുകയാണ്. മലയാള സിനിമയ്ക്ക് ദേശീയ അന്തർ ദേശീയ പ്രാധാന്യം കിട്ടുന്നുണ്ട്.” ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
“അടിവരയിട്ട് പറയുന്നു ഈ വർഷവും IFFKക്ക് തിരുവനന്തപുരം വേദിയാകും” എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

