കുട്ടികളിൽ പ്രായപൂർത്തിയാകുന്ന ഘട്ടത്തിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ ശാസ്ത്രീയമായി അഭിസംബോധന ചെയ്യുന്നതിനായി തേവര യോട്ട് ക്ലബ്ബിൽ വെച്ച് പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ‘ഗ്രോയിങ് അപ് ഗൈഡ്’ എന്ന പേരിൽ നടന്ന പരിപാടിക്ക് നേതൃത്വം നൽകിയത് പനമ്പിള്ളി നഗറിലെ ‘ഗെറ്റ് മെഡ് ഗോ’ ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റും റീപ്രൊഡക്ടീവ് ഹെൽത്ത് എജ്യുക്കേറ്ററുമായ ഡോ.
നമിത ജോസഫ് ആണ്. 9–13 പ്രായപരിധിയിലുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തത്.
പ്രായപൂർത്തിയാകുന്ന ഘട്ടത്തിൽ ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളെക്കുറിച്ച് കുട്ടികളിൽ കൃത്യമായ ധാരണ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആർത്തവം പോലുള്ള വിഷയങ്ങൾ കേവലം വിവരങ്ങളായി പങ്കുവെക്കുന്നതിനപ്പുറം, അതിന്റെ ശാസ്ത്രീയവശങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിക്കാൻ ഈ പരിപാടി സഹായിച്ചു.
“പ്രായപൂർത്തിയാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങളെ കുറിച്ച് ആൺ, പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ബോധവൽക്കരിക്കണം,” എന്ന് ഡോ. നമിത ജോസഫ് അഭിപ്രായപ്പെട്ടു.
ശാരീരികമാറ്റങ്ങൾ, ബീജോൽപാദനം, ആർത്തവചക്രം എന്നിവയെക്കുറിച്ച് ലിംഗഭേദമില്ലാതെ കുട്ടികൾക്ക് അവബോധം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ ഊന്നിപ്പറഞ്ഞു. ഇത്തരം മാറ്റങ്ങളെ എങ്ങനെ ആരോഗ്യകരമായി കൈകാര്യം ചെയ്യണമെന്നും, പരസ്പര ബഹുമാനത്തോടെ വിഷയങ്ങളെ സമീപിക്കേണ്ടത് എങ്ങനെയെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കാൻ പരിപാടി സഹായകമായി.
പൊതുവേ ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയങ്ങൾ തുറന്നുസംസാരിക്കാൻ വേദിയൊരുക്കിയതിലൂടെ വലിയ പങ്കാളിത്തമാണ് പരിപാടിയിൽ ദൃശ്യമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

