തമിഴ് സിനിമാരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച നടന് സൂര്യ ശിവകുമാർ തന്റെ അഭിനയജീവിതത്തിലെ സുപ്രധാന നേട്ടത്തിലേക്ക്. നീണ്ട
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസിൽ വമ്പൻ വിജയം സ്വന്തമാക്കിക്കൊണ്ട് ‘കറുപ്പ്’ എന്ന ചിത്രം പുതിയ ചരിത്രം കുറിക്കുന്നു. ആർ ജെ ബാലാജി സംവിധാനം നിർവ്വഹിച്ച് മെയ് 15-ന് പുറത്തിറങ്ങിയ ഈ ഡിവോഷണൽ ഫാൻറസി ആക്ഷൻ ഡ്രാമ ചിത്രം, പ്രേക്ഷകപ്രതീക്ഷകളെ മറികടക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.
പ്രചാരണ കോലാഹലങ്ങളില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം, ആദ്യ പ്രദർശനം മുതൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയായിരുന്നു. ഇതിന്റെ ഭാഗമായി ആഗോള ബോക്സ് ഓഫീസിൽ 200 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ എന്ന നാഴികക്കല്ല് ചിത്രം പിന്നിട്ടു.
നടൻ സൂര്യയുടെ കരിയറിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമെന്ന നേട്ടമാണിത്. നിലവിൽ 207 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയതെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘കറുപ്പി’നുണ്ട്. മുൻകാല വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ രൂപഭാവങ്ങളിലാണ് ഇരുവരും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായാ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം, ആക്ഷൻ രംഗങ്ങളും മാസ് ഘടകങ്ങളും കോർത്തിണക്കി പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

