കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് പ്രശസ്ത സംവിധായകൻ മധുപാൽ രാജിവെച്ചു. ഭരണതലത്തിൽ ഉണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രാജിയെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ നാല് വർഷം നീണ്ടുനിന്ന തന്റെ സേവനകാലയളവിൽ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിച്ചതായി വാർത്താക്കുറിപ്പിലൂടെ മധുപാൽ വ്യക്തമാക്കി. തന്റെ ഭരണകാലയളവിലെ സുപ്രധാന നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായം വർധിപ്പിക്കാൻ സാധിച്ചത് പ്രധാന നേട്ടമായാണ് അദ്ദേഹം വിലയിരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പറയുന്നതിങ്ങനെ: “4000 രൂപയായിരുന്ന പെൻഷൻ 5000 രൂപയായി ഉയർത്താനും, 1100 രൂപയായിരുന്ന കുടുംബ പെൻഷനും അവശതാ പെൻഷനും പരിഷ്കരിക്കാനും സാധിച്ചു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

