കൊട്ടാരക്കര സ്വദേശിയായ ജി.പി. നന്ദന തമിഴ്നാട് കേഡറിൽ ഐഎഎസ് ഉദ്യോഗസ്ഥയായി ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുന്നു.
സേലം അസിസ്റ്റന്റ് കലക്ടറായാണ് നന്ദനയുടെ നിയമനം. ഐഎഎസ് പരിശീലനം പൂർത്തിയാക്കിയ ശേഷം തന്റെ ബാച്ചിലെ പത്ത് സഹപ്രവർത്തകർക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നന്ദന ഔദ്യോഗിക ചുമതലയേൽക്കുന്നത്.
സന്ദർശന വേളയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം വലിയ പ്രചോദനമായെന്ന് കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ താമസിക്കുന്ന ജി.പി. നന്ദന വ്യക്തമാക്കി.
‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാക്കുകളുടെ പ്രചോദനത്തിലാണ് സേലം അസിസ്റ്റന്റ് കലക്ടറായി നന്ദന സേവനം ആരംഭിക്കുന്നത്.
ഈ കൂടിക്കാഴ്ചയുടെ ഭാഗമായി ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം നന്ദനയും സംഘവും മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകി. തങ്ങൾക്ക് വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതെന്നും നന്ദന കൂട്ടിച്ചേർത്തു.
കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2017-19 ബാച്ച് വിദ്യാർത്ഥിനിയായിരുന്നു നന്ദന. കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസിൽ ഉന്നത വിജയം കരസ്ഥമാക്കിയ നന്ദന, സേലം ജില്ലയുടെ വികസന പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

