ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന നാലുചക്ര തട്ടുകട ഇന്ന് പ്രദേശവാസികളുടെ പ്രധാന ഒത്തുചേരൽ കേന്ദ്രമാണ്.
കഴിഞ്ഞ 33 വർഷമായി കളിയത്ത് വീട്ടിൽ പ്രകാശൻ (63) എന്ന വ്യക്തി ഇവിടെ നടത്തിവരുന്ന ചായക്കട കേവലം ഒരു ഉപജീവനമാർഗ്ഗം എന്നതിലുപരി സൗഹൃദങ്ങളുടെ സംഗമവേദിയായി മാറിയിരിക്കുകയാണ്.
മുൻകാലങ്ങളിൽ നാട്ടുപണികളിൽ ഏർപ്പെട്ടിരുന്ന പ്രകാശൻ, ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്നാണ് ഈ ചെറിയ ചായക്കട എന്ന സംരംഭത്തിലേക്ക് തിരിഞ്ഞത്.
മൂന്നരപ്പതിറ്റാണ്ടായി തരിമ്പും മാറ്റമില്ലാത്ത രുചിക്കൂട്ടുകളുമായാണ് ഇവിടെ ചായയും പലഹാരങ്ങളും തയ്യാറാക്കുന്നത്. ഇവിടുത്തെ പരിപ്പുവടയും ഉള്ളിവടയും തേടി ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ ചാലിശ്ശേരിയിലേക്ക് എത്തുന്നുണ്ട്.
പ്രകാശന്റെ സൗമ്യമായ പെരുമാറ്റവും ആളുകളെ ഈ കടയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമാണ്. പാചകവാതക വിലവർധനയും പുതിയ കാലഘട്ടത്തിലെ ഭക്ഷണ സംസ്കാരങ്ങളും കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും, തന്നെ തേടിയെത്തുന്നവരുടെ സന്തോഷമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

