പതിനാറാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് നടക്കുകയാണ്. മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ എന്ന നിലയിൽ നിർണായകമായ അഞ്ച് വർഷക്കാലയളവാണ് വരാനിരിക്കുന്നത്.
നിയമനിർമ്മാണ സഭയിൽ ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുന്ന എംഎൽഎമാർക്ക് സർക്കാർ അനുവദിക്കുന്ന പ്രതിമാസ വരുമാനവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങൾ താഴെ പറയുന്നവയാണ്. ഒരു എംഎൽഎയുടെ പ്രതിമാസ വരുമാന ഘടന ഇപ്രകാരമാണ്:
അടിസ്ഥാന ശമ്പളമായി 2000 രൂപ ലഭിക്കുമ്പോൾ, മണ്ഡല അലവൻസായി 25,000 രൂപയും ലഭ്യമാകും.
ടെലിഫോൺ അലവൻസായി 11,000 രൂപയും, ഇൻഫർമേഷൻ അലവൻസായി 4,000 രൂപയും സർക്കാർ അനുവദിക്കുന്നു. ഇതോടൊപ്പം 8,000 രൂപ അതിഥി സൽക്കാര അലവൻസും, പ്രതിമാസം 2,000 രൂപ യാത്രാബത്തയും ലഭിക്കും.
ഇതെല്ലാം ചേരുമ്പോൾ ഒരു എംഎൽഎയ്ക്ക് മാസത്തിൽ ആകെ ലഭിക്കുന്ന തുക 70,000 രൂപയാണ്. ഇതുകൂടാതെ യാത്രകൾക്കായി കിലോമീറ്ററിന് 10 രൂപ നിരക്കിൽ പെട്രോൾ അലവൻസും, കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും എംഎൽഎമാർക്ക് ലഭ്യമാണ്.
40 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പരിരക്ഷ, 20,000 രൂപ സ്റ്റാഫ് അലവൻസ്, പലിശരഹിത വാഹന വായ്പകൾ എന്നിവയും സർക്കാർ നൽകുന്നു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ശമ്പള ഘടനയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ എംഎൽഎമാരുടെ വരുമാനത്തിൽ വലിയ അന്തരമാണുള്ളത്. തമിഴ്നാട്ടിൽ എംഎൽഎമാരുടെ ശമ്പളം 55,000 രൂപയിൽ നിന്നും 1,05,000 രൂപയായി അടുത്തിടെ ഉയർത്തിയിരുന്നു.
ഏറ്റവും ഉയർന്ന ശമ്പളം തെലങ്കാനയിലാണ്; പ്രതിമാസം 2,50,000 രൂപ. ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 2,10,000 രൂപയും, ബിഹാറിൽ 1,65,000 രൂപയുമാണ് എംഎൽഎമാരുടെ പ്രതിമാസ വരുമാനം.
മഹാരാഷ്ട്രയിൽ ഇത് 1,60,000 രൂപയാണ്. എന്നാൽ ത്രിപുരയിലും മേഘാലയിലുമാണ് ഏറ്റവും കുറഞ്ഞ ശമ്പളം നൽകുന്നത്; കേവലം 20,000 രൂപ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

