തിരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനും പിണറായി വിജയനും എതിരെ രൂക്ഷമായ വിമർശനം. പാർട്ടിയുടെ നിലനിൽപ്പിനായി നേതൃശൈലിയിൽ അടിയന്തര മാറ്റം അനിവാര്യമാണെന്നും ജനകീയ ഇടപെടലുകൾ ദുർബലമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
പിണറായി വിജയനെതിരെയുള്ള ശക്തമായ ജനവികാരം തിരിച്ചറിയുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്ന് ഒരു വിഭാഗം അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ, പരാജയത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായും പിണറായി വിജയനിൽ മാത്രം കെട്ടിവെക്കേണ്ടതില്ലെന്നും, പാർട്ടിയും മുന്നണിയുമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മറുവിഭാഗം വാദിച്ചു.
ക്രിക്കറ്റ് ടീമിന്റെ പരാജയത്തിന് ക്യാപ്റ്റൻ മാത്രമല്ല ഉത്തരവാദിയെന്ന ഉദാഹരണവും ഇവർ ചൂണ്ടിക്കാട്ടി. പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നുവെങ്കിലും സംസ്ഥാന നേതൃത്വം അത് തള്ളി.
സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്നു പങ്കെടുത്ത തോമസ് ഐസക്, പിണറായി വിജയനെ മാറ്റുന്ന പ്രശ്നമില്ലെന്ന് വ്യക്തമാക്കി. എ.ഡി.
തോമസിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച സംഭവം ആലപ്പുഴയിലെ പരാജയത്തിന് കാരണമായതായി യോഗത്തിൽ വിമർശനമുയർന്നു. ഈ സംഭവം സ്ത്രീ വോട്ടർമാർക്കിടയിൽ തോമസിനോട് വലിയ അനുകമ്പയുണ്ടാക്കി.
ഇതിനെ രക്ഷാപ്രവർത്തനമെന്ന് ന്യായീകരിച്ചത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയെന്നും വിമർശകർ പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട
കേസിൽ എ. പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചെന്നും, പത്മകുമാറിന് പിണറായി വിജയനുമായി അടുത്ത ബന്ധമാണെന്നുമുള്ള ആക്ഷേപവും ഉയർന്നു.
കായംകുളത്ത് പരാജയപ്പെട്ട യു.
പ്രതിഭ ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
‘‘കായംകുളത്തു സുധാകരൻ എന്നെ തോൽപിക്കാൻ ശ്രമിച്ചു. തോൽപിക്കണമെന്നു പലരോടും ഫോണിൽ ആവശ്യപ്പെട്ടു.
അമ്പലപ്പുഴയിലും ഇതേ പണി ചെയ്തു. 2021ൽ സ്ഥാനാർഥിയല്ലാഞ്ഞിട്ടും സുധാകരൻ പണം പിരിച്ചു.
അതിന്റെ കണക്കു പാർട്ടിക്കു നൽകിയിട്ടില്ല. എന്നിട്ടും ഈ വിവരം നേതൃത്വം ജനങ്ങളിൽനിന്നു മറച്ചുവച്ചു.’’ എന്ന് പ്രതിഭ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്കുള്ള അനുമതിയും പ്രതിഭ തേടി. അതേസമയം, ജി.
സുധാകരൻ കോൺഗ്രസിന്റെയും ബിജെപിയുടെയും കൈക്കോടാലിയായി അധഃപതിക്കുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. പാർട്ടി നൽകിയ സ്ഥാനമാനങ്ങൾ കൈപ്പറ്റിയ ശേഷം പാർട്ടിയെയും നേതാക്കളെയും സുധാകരൻ ദിവസവും പുലഭ്യം പറയുകയാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ജില്ലാ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിലും യോഗത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ബ്രാഞ്ച് യോഗങ്ങൾ പോലും കൃത്യമായി ചേരാത്തത് സംഘടനാ സംവിധാനത്തിന്റെ തളർച്ചയെ സൂചിപ്പിക്കുന്നുവെന്ന് വിലയിരുത്തലുണ്ട്.
ഇതിന്റെ ഭാഗമായി ഏരിയ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

