ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക.
ബൗളര്‍മാരും ഫോമിലേക്ക് എത്തിയതോടെ അപകടകാരികളാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഡല്‍ഹി ക്യാപിറ്റല്സാവട്ടെ നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി വിജയവഴിയിലെത്തികഴിഞ്ഞു.
റണ്‍മഴയാണ് ഹൈദരാബാദില്‍ പ്രതീക്ഷിക്കുന്നത് റണ്‍മഴയാണ്. അവസാന രണ്ട് കളിയിലും സണ്‍റൈസേഴ്സിന്റെ ജയം കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടി ശേഷം എതിരാളികളെ എറിഞ്ഞിട്ട്.
ട്രാവിസ് ഹെഡ് പതിവ് മികവിലേക്ക് എത്തിയിട്ടില്ലെങ്കിലും അഭിഷേക് ശര്‍മ, ഇഷാന് കിഷന്, ഹെന്റിച് ക്ലാസന് എന്നിവരുടെ ബാറ്റുകള്‍ ഹൈദരാബാദിന്റെ സ്കോര്‍ സുരക്ഷിതമാക്കും. ഇഷാന് മലിംഗയും പേസ് നിരയിലെ പുത്തന്‍ കണ്ടെത്തലായ പ്രഫുല്‍ ഹിംഗേയും സാകിബ് ഹുസൈനും ക്യാപ്റ്റന്‍ ഇഷാന് കിഷന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.
ഓള്‍റൗണ്ട് മികവുമായി നിതീഷ് കുമാര്‍ റെഡ്ഡിയും എതിരാളികള്‍ക്ക് വെല്ലുവിളി. കെ എല്‍ രാഹുല്‍ ഫോമിലേക്ക് എത്തിയതോടെ ഡല്‍ഹിയുടെ ഓപ്പണിംഗ് പ്രതിസന്ധിക്ക് പരിഹാരമായി.
തുടക്കം മുതല്‍ തകര്‍ത്തടിക്കുന്ന പതും നിസ്സങ്ക. ഇംപാക്ട് പ്ലെയര്‍ സമീര്‍ റിസ്വി ക്രീസിലുറച്ചാല്‍ സ്കോര്‍ബോര്‍ഡ് പറക്കും.
ഫിനിഷര്‍മാരായ ട്രിസ്റ്റന്‍ സ്റ്റബ്സിലും ഡേവിഡ് മില്ലറിലും പ്രതീക്ഷയേറെ. ലുംഗി എന്‍ഗിഡി, ടീ നടരാജന്, മുകേഷ് കുമാര്‍ പേസ് ത്രയത്തിനൊപ്പം കളിയില്‍ നിര്‍ണായകമാവുക അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് സ്പിന്‍ ജോഡിയുടെ പ്രകടനം.
ഇരുടീമും ഏറ്റുമുട്ടിയത് 26 മത്സരങ്ങളില്‍. ഹൈദരാബാദ് 13ലും ഡല്‍ഹി പന്ത്രണ്ടിലും ജയിച്ചു.
സാധ്യതാ ഇലവന് അറിയാം. സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന് കിഷന്, ഹെന്റിച്ച് ക്ലാസന്, നിതീഷ് റെഡ്ഡി, അനികേത് വര്‍മ, സലില്‍ അറോറ, ലിയാം ലിവിംഗ്സ്റ്റണ് / ഹര്‍ഷ് ദുബെ, ശിവംഗ് കുമാര്‍, പ്രഫുല്‍ ഹിംഗെ, സാക്കിബ് ഹുസൈന്, എഹ്സാന്‍ മലിംഗ.
ഡല്‍ഹി ക്യാപിറ്റല്‍സ്: കെഎല്‍ രാഹുല്‍, പതും നിസ്സങ്ക, നിതീഷ് റാണ, സമീര്‍ റിസ്വി, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡേവിഡ് മില്ലര്‍, അക്സര്‍ പട്ടേല്‍, ഔഖിബ് നബി, കുല്‍ദീപ് യാദവ്, ലുങ്കി എന്‍ഗിഡി, മുകേഷ് കുമാര്‍, ടി നടരാജന്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

