കാസർകോട് ∙ ഓപ്പറേഷൻ എർത്ത് ഗാർഡിന്റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. ജിയോളജി വകുപ്പ് ജില്ലാ ഓഫിസ്, കുമ്പള, കയ്യൂർ–ചീമേനി, ചെറുവത്തൂർ, മടിക്കൈ എന്നീ പഞ്ചായത്തുകളിലുമാണ് വിജിലൻസ് ഡിവൈഎസ്പി വി.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ നൽകിയ പെർമിറ്റിന് അധികമായി മണ്ണ് ഖനനം ചെയ്തു നീക്കിയതായും കൂടാതെ വികസനപ്രവൃത്തികൾക്കായി പെർമിറ്റ് നൽകിയ സ്ഥലങ്ങളിൽ നിർമാണ പ്രവൃത്തികൾ നടത്താത്തതും രേഖപ്രകാരമുള്ള പെർമിറ്റ് ഇല്ലാതെ മണ്ണ് ഖനനം ചെയ്യുന്നതു ഉൾപ്പെടെ വിവിധയിടങ്ങളിൽ നിന്നായി കണ്ടെത്തിയതായി പരിശോധന സംഘം അറിയിച്ചു.
ഇതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്കു റിപ്പോർട്ട് നൽകും.
തെക്കിൽ വില്ലേജിൽ തെക്കിലിൽ മിനറൽ ട്രാൻസിറ്റ് പെർമിറ്റ് നൽകിയതായ സ്ഥലത്ത് പരിശോധന നടത്തിയതിൽ പെർമിറ്റിനു ഉപരിയായി അനധികൃത ഖനനം നടത്തി 911മീറ്റർ ക്യൂബ് മണ്ണ് നീക്കിയതായി കണ്ടെത്തി. ചെങ്കള വില്ലേജിൽ കുണ്ടടുക്കത്ത് അനധികൃതമായി മണ്ണ് ഖനനം ചെയ്തതായി ജിയോളജി വകുപ്പിന്റെ ഓഫിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
മടിക്കൈ പഞ്ചായത്തിൽ മൂന്നിടങ്ങളിൽ അനുമതി നൽകിയതിൽ കൂടുതൽ മണ്ണെടുത്തായി കാലാവധിക്കു ശേഷം നിർമാണ പ്രവൃത്തി തുടങ്ങിയതായി കണ്ടെത്തിയില്ല.
അമ്പലത്തറ വില്ലേജിൽ അനധികൃതമായി മണ്ണ് നീക്കം ചെയ്തതായി കണ്ടെത്തി. കയ്യൂർ–ചീമേനി പഞ്ചായത്തിൽ പരിശോധന നടത്തിയ ഏഴിൽ ആറിടങ്ങളിലും അനുമതി നൽകിയതിൽ കൂടുതലായി മണ്ണ് ഖനനം ചെയ്തതായും കാലാവധിക്കു ശേഷവും നിർമാണപ്രവൃത്തി തുടങ്ങിയില്ല.
ചെറുവത്തൂർ പഞ്ചായത്തിൽ കുട്ടമ്മത്ത് അനുമതി നൽകിയതിനെക്കാൾ മണ്ണ് നീക്കിയതായി കണ്ടെത്തി. മറ്റൊരു സ്ഥലത്ത് അനുമതിയില്ലാതെ മണ്ണെടുക്കുന്നത് കണ്ടെത്തി.
കുമ്പള പഞ്ചായത്തിലെ പേരാലിൽ ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ അനധികൃത ഖനനം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

