തൃശൂര്‍: അതിരപ്പിള്ളിയിൽ കാട്ടാന ഹോട്ടൽ ആക്രമിച്ചു. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടൻ ജോൺസന്റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത്.
ഹോട്ടലിന്റെ മുൻ വാതിൽ തകർത്ത കാട്ടാന ഹോട്ടലിന്റെ അകത്ത് കയറി. ഹോട്ടലിനോട് ചേർന്ന് തന്നെയാണ് ജോൺസനും കുടുംബവും താമസിക്കുന്നത്.
രാത്രിയിൽ വലിയ ശബ്ദം കേട്ട് ജോൺസന്റെ ഭാര്യയും മകളും വാതിൽ തുറന്നു നോക്കുകയായിരുന്നു. ഹോട്ടലിനകത്ത് കാട്ടാന നിൽക്കുന്നതാണ് അവര്‍ കണ്ടത്.
ഉടനെ ബഹളം വെച്ച് കാട്ടാനയെ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിക്കുകയായിരുന്നു. ജോൺസൺ പെരിങ്ങൽകുത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിലെ ജീവനക്കാരനാണ്.
ഭാര്യയും മകളുമാണ് വീട്ടിൽ ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

