കൊടകര ∙ ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച മറ്റത്തൂർ കടമ്പോട് കാവുങ്ങൽ അൽജോയുടെ (8) മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത്ത് മറ്റൊരു പാമ്പിനെക്കൂടി കണ്ടെത്തി. മുറ്റത്ത് കിടപ്പുമുറിയോട് ചേർന്നാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടത്.
ഇത് ടൈലുകൾക്കിടയിലേക്ക് പോയെങ്കിലും മണ്ണെണ്ണ ഒഴിച്ചപ്പോൾ പുറത്തേക്കു വന്നു. നാടിനെ കണ്ണീരണിയിച്ച അന്ത്യയാത്രയ്ക്കിടയിൽ, ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന വാർത്ത ആശ്വാസമായി.
രാവിലെ അൽജോയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം ജന്മനാട്ടിലെത്തിയപ്പോൾ നാടാകെ അൽജോയുടെ സ്മരണയിൽ തേങ്ങി.
ഇളയമകന്റെ ചേതനയറ്റ ശരീരം കണ്ട് അച്ഛൻ സിൽജോയും അമ്മ ജോൺസിയും സങ്കടം അടക്കാനാവാതെ വാവിട്ടുകരഞ്ഞു. പ്രിയ സ്നേഹിതനെ ഒരു നോക്കു കാണാൻ നിറകണ്ണുകളോടെ കടമ്പോട് എഎൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പ്രധാനാധ്യാപിക പി.എം.ലാഷയുടെ നേതൃത്വത്തിൽ എത്തിയിരുന്നു.
സംസ്കാരത്തിനു ശേഷം വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി വീട്ടുപറമ്പിലെ കാടു വെട്ടിത്തെളിച്ച് വൃത്തിയാക്കി.
വനത്തോടു ചേർന്നുള്ള പ്രദേശത്തെ വീട്ടിൽ ഞായർ പുലർച്ചെ രണ്ടു മണിയോടെ വയറു വേദനയും അസ്വസ്ഥതകളുമായി ഉണർന്ന അൽജോയെയും അനോഷിനെയും രാവിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പാമ്പു കടിയേറ്റതാകാമെന്ന് ഡോക്ടർ സംശയം പ്രകടിപ്പിക്കുകയും വീട്ടിലെ തിരച്ചിലിൽ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട
അനോഷിന്റെ ആരോഗ്യനിലയിൽ ഇന്നലെ ഉച്ചയോടെ പുരോഗതി ഉണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

