ഉപയോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകളാണ് Samsung ഗാലക്സി ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ പലതും പലപ്പോഴും ഉപയോക്താക്കൾ ശ്രദ്ധിക്കാതെ പോകാറുണ്ട്.
സെറ്റിങ്സിനുള്ളിലും വിവിധ ആപ്പുകളിലുമായി ഒളിഞ്ഞിരിക്കുന്ന ഈ ഫീച്ചറുകൾ ഫോണിന്റെ ഉപയോഗം കൂടുതൽ ലളിതമാക്കുന്നു. പ്രത്യേകിച്ച് Galaxy S25 Ultra ഉപയോഗിക്കുന്നവർക്ക് ദൈനംദിന ജീവിതത്തിൽ ഏറെ സമയം ലാഭിക്കാൻ സഹായിക്കുന്ന ചില പ്രധാന സംവിധാനങ്ങളെക്കുറിച്ച് പരിചയപ്പെടാം.
ഫോൺ ഉപയോഗിക്കുമ്പോൾ പ്രത്യേക ആപ്പുകളുടെ ശബ്ദം മാത്രം വേർതിരിച്ചു കേൾക്കാൻ സഹായിക്കുന്നതാണ് ‘Separate app sound’ ഫീച്ചർ. സെറ്റിങ്സിൽ പോയി Sounds and vibration വിഭാഗത്തിൽ നിന്ന് ഇത് സജ്ജീകരിക്കാവുന്നതാണ്.
Spotify പോലുള്ള മ്യൂസിക് ആപ്പുകൾ ബ്ലൂടൂത്ത് സ്പീക്കറുമായി കണക്റ്റ് ചെയ്യുമ്പോഴും, ഫോണിലെ മറ്റ് നോട്ടിഫിക്കേഷനുകളോ ഇൻസ്റ്റാഗ്രാം റീൽസ് ശബ്ദങ്ങളോ സ്പീക്കറിലൂടെ വരാതെ തടയാൻ ഇത് സഹായിക്കുന്നു. മറ്റുള്ളവരുമായി പാട്ടുകൾ പങ്കിടുമ്പോൾ അപ്രതീക്ഷിത ശബ്ദങ്ങൾ തടസ്സമാകാതിരിക്കാൻ ഈ ഫീച്ചർ ഉപകരിക്കും.
ഡ്രൈവിങ് സമയത്ത് ഫോൺ തനിയെ ക്രമീകരിക്കപ്പെടുന്ന ‘Modes and Routines’ ആണ് മറ്റൊരു പ്രധാന ഫീച്ചർ. Settings > Modes and Routines വഴി ആൻഡ്രോയിഡ് ഓട്ടോയ്ക്കായി പ്രത്യേക റൊട്ടീൻ സജ്ജീകരിക്കാം.
ഗാലക്സി ഫോൺ ആൻഡ്രോയിഡ് ഓട്ടോയുമായി കണക്റ്റ് ആകുമ്പോൾ തന്നെ, Always On Display ഓഫ് ചെയ്യുക, ഫാസ്റ്റ് ചാർജിങ് ഡിസേബിൾ ചെയ്യുക, ലൈറ്റ് പെർഫോമൻസ് പ്രൊഫൈലിലേക്ക് മാറുക തുടങ്ങിയ കാര്യങ്ങൾ സിസ്റ്റം സ്വയം ചെയ്യുന്നു. ഡ്രൈവിങ് അവസാനിപ്പിച്ച് ഫോൺ ഡിസ്കണക്റ്റ് ചെയ്യുമ്പോൾ സാധാരണ സെറ്റിങ്സിലേക്ക് ഫോൺ തിരിച്ചെത്തുകയും ചെയ്യും.
ഹോം സ്ക്രീനിൽ കൂടുതൽ സ്ഥലനഷ്ടം ഒഴിവാക്കാൻ ‘Stacked widgets’ സഹായിക്കുന്നു. വെതർ, കലണ്ടർ, റിമൈൻഡറുകൾ, യൂട്യൂബ് മ്യൂസിക് തുടങ്ങിയ വിവിധ വിഡ്ജെറ്റുകൾ ഒരേ സ്ഥലത്ത് ക്രമീകരിച്ച് ആവശ്യാനുസരണം സ്വൈപ്പ് ചെയ്ത് ഉപയോഗിക്കാം.
ഇതിലൂടെ പ്രധാന വിവരങ്ങളെല്ലാം പെട്ടെന്ന് തന്നെ പരിശോധിക്കാൻ സാധിക്കും. ടൈപ്പ് ചെയ്യുമ്പോൾ സമയം ലാഭിക്കാൻ സഹായിക്കുന്നതാണ് Samsung Keyboard-ൽ ഉൾപ്പെടുത്തിയിരിക്കുന്ന Samsung Pass.
വെബ്സൈറ്റുകളിലും ആപ്പുകളിലും ലോഗിൻ ചെയ്യുമ്പോഴും ഫോമുകൾ പൂരിപ്പിക്കുമ്പോഴും സേവ് ചെയ്തിരിക്കുന്ന വിവരങ്ങൾ വേഗത്തിൽ നൽകാൻ ഇത് സഹായിക്കുന്നു. പാസ്വേഡ് മാനേജറുകൾ മാറിമാറി ഉപയോഗിക്കുന്നതിന്റെ ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാം.
ഫോണിലെ ആപ്പുകൾ മാത്രമല്ല, സന്ദേശങ്ങളും ഫയലുകളും വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന യൂണിവേഴ്സൽ സെർച്ച് ടൂളാണ് Finder. നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, സ്പോട്ടിഫൈ തുടങ്ങിയ ആപ്പുകളിലെ വിവരങ്ങൾ നേരിട്ട് തിരയാൻ ഇതിലൂടെ സാധിക്കുന്നു.
ആപ്പുകൾ തുറന്ന് സമയം കളയാതെ പെട്ടെന്ന് തന്നെ ആവശ്യമുള്ള ഫലങ്ങളിലേക്ക് എത്തിച്ചേരാൻ Finder സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

