പ്രമുഖ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് വാഹനം ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുവാൻ ഒരുങ്ങുന്നു. 0 അൽഫാ എന്ന കോൺസപ്റ്റ് വാഹനമാണ് കമ്പനി പുതിയ അവതരണത്തിനായി ഒരുക്കിയിരിക്കുന്നത്.
വരുന്ന ഡിസംബർ രണ്ട് ന് വാഹനം ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കും. ഈ വർഷത്തെ ജപ്പാൻ മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച ഈ വാഹനം അടുത്ത വർഷം ഇന്ത്യയിൽ എത്തുമെന്നായിരുന്നു പ്രാഥമിക വിലയിരുത്തലുകൾ എങ്കിലും, നിലവിലെ പ്ലാനുകൾ ഭേദഗതി ചെയ്ത് ഈ വർഷാവസാനത്തോടെ തന്നെ വാഹനം വിപണിയിലെത്തിക്കാൻ ഹോണ്ട
തീരുമാനിക്കുകയായിരുന്നു. തികച്ചും പുതിയ നാമധേയത്തിലാകും ഈ ഇലക്ട്രിക് വാഹനം ഉപഭോക്താക്കൾക്ക് മുന്നിലെത്തുക.
ഇതിനോടകം തന്നെ വാഹനം രാജ്യത്തെ വിവിധ ഹൈവേകളിലും നഗരങ്ങളിലുമായി പരീക്ഷണ ഓട്ടങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

