സംസ്ഥാന പൊലീസ് ആസ്ഥാനത്തെ എഐജി ജി. പൂങ്കുഴലിയെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് നിയമിച്ചു.
സിബിഐയിലേക്കാണ് ഇവർക്ക് നിയമനം ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട
ഔദ്യോഗിക ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. അഞ്ച് വർഷത്തേക്കാണ് ഡെപ്യൂട്ടേഷൻ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
ഉത്തരവ് പ്രകാരം ഒരു മാസത്തിനുള്ളിൽ ജി. പൂങ്കുഴലി സിബിഐയിൽ ചുമതലയേൽക്കണം.
നിലവിൽ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഇവരാണ്. എംഎൽഎ ആയിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതായി ആരോപിക്കപ്പെടുന്ന കേസിലെ അന്വേഷണത്തിന് പുറമെ, മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട
കേസുകളും കൈകാര്യം ചെയ്യുന്നത് ജി. പൂങ്കുഴലിയാണ്.
കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നതിന് മുൻപായി തന്നെ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട കേസിലെ കുറ്റപത്രം സമർപ്പിക്കാനുള്ള സാധ്യതകളാണ് നിലവിൽ തെളിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

