മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രക്ഷോഭങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ തലസ്ഥാനത്ത് സജീവമായി രംഗത്തുള്ളതിനിടെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്ര ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. വിയറ്റ്നാമിലെ ഹനോയിലേക്കാണ് അദ്ദേഹം യാത്ര തിരിച്ചതെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
വിമാനത്തിനുള്ളിൽ യാത്ര ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിജെപി ശക്തമായ രാഷ്ട്രീയ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെതിരെ ‘ഇന്ത്യ’ മുന്നണിയും സിജെപിയും ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം ശക്തമാക്കുമ്പോൾ അതിന് നേതൃത്വം നൽകേണ്ട
നേതാവ് രാജ്യം വിട്ടുവെന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം. ആഷിഷ് സേത്ത് എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിമാനത്തിൽ നിന്നുള്ള രാഹുലിന്റെ ദൃശ്യങ്ങൾ ആദ്യം പുറത്തുവന്നത്.
പിന്നീട് ബിജെപിയുടെ വിവിധ സംസ്ഥാന ഘടകങ്ങൾ ഈ വീഡിയോ പങ്കുവെക്കുകയും പരിഹാസങ്ങൾ ഉന്നയിക്കുകയും ചെയ്തു. പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാജമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അതേസമയം, രാഹുൽ ഗാന്ധിയുടെ യാത്രയെ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കങ്ങളെ തള്ളി കോൺഗ്രസ് രംഗത്തെത്തി. “യാത്രയെ വിവാദമാക്കേണ്ട” എന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചു.
പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ പോലും വിദേശ പര്യടനം നടത്തുന്നയാളാണ് പ്രധാനമന്ത്രിയെന്നും അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ കോൺഗ്രസിനെ വിരൽചൂണ്ടാൻ ബിജെപിക്ക് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യാത്ര സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ ഓഫീസോ കോൺഗ്രസ് നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

