നെടുമങ്ങാട്∙ നെടുമങ്ങാട്
, എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ. ഇന്നലെ രാത്രി രണ്ട് ആംബുലൻസുകൾക്കു നേരെ ആക്രമണമുണ്ടായി.
എസ്ഡിപിഐയുടെയും ഡിവൈഎഫ്ഐയുടെയും ആംബുലൻസുകളാണ് തകർത്തത്.
ഇന്നലെ രാത്രിയോടെ അഴീക്കോടു വച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു മർദനമേറ്റിരുന്നു. എസ്ഡിപിഐക്കാരാണു മർദിച്ചതെന്നു സിപിഎം ആരോപിച്ചു.
ഇതിനു പിന്നാലെ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ലുകൾ അടിച്ചു തകർക്കുന്ന സംഭവമുണ്ടായി. സമീപത്തെ കാറിന്റെ ചില്ലും തകർത്തിരുന്നു.
സിപിഎം പ്രവർത്തകരാണ് ഇതു ചെയ്തതെന്ന് എസ്ഡിപിഐ ആരോപിച്ചു.
തുടർന്നാണു നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചു. സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ രാവിലെ നെടുമങ്ങാട് പ്രതിഷേധ പ്രകടനം നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

