സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എംഎൽഎ പ്രമോദ് നാരായണിനെതിരെ പൊലീസ് കേസെടുത്തു. ആ ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നൂറനാട് പൊലീസ് കേസരജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് വഞ്ചന നടത്തിയെന്നാണ് കേസ്. ഈ സംഭവത്തിൽ രണ്ടാം പ്രതിയാണ് പ്രമോദ് നാരായൺ.
2014 – 2015 കാലയളവിലാണ് കേസിനാസ്പദമായ തുക നിക്ഷേപിച്ചിട്ടുള്ളത്. ഷെയറും ലാഭവിഹിതവും വാഗ്ദാനം നൽകി സ്വകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിപ്പിച്ചെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടിയെന്ന് നൂറനാട് പൊലീസ് വ്യക്തമാക്കി.
വിഷയത്തിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

