തിരുവനന്തപുരം: കാമ്പസുകളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള കേരള സർവകലാശാലയുടെ പുതിയ നീക്കം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സർവകലാശാല പുറത്തിറക്കിയ കരട് മാർഗ്ഗരേഖയ്ക്കെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ എതിർപ്പാണ് ഉയർന്നു വരുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ സമരങ്ങൾ പാടില്ലെന്നും, രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ധർണയോ ഉപരോധമോ സംഘടിപ്പിക്കാൻ പാടില്ലെന്നുമാണ് കരട് രേഖയിലെ പ്രധാന നിർദ്ദേശങ്ങൾ. കൂടാതെ, കാമ്പസുകളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ദേശവിരുദ്ധ പശ്ചാത്തലമുള്ള വ്യക്തികളെ ക്ഷണിച്ചുവരുത്തി പരിപാടികൾ നടത്തുന്നതും, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി രാഷ്ട്രീയ പ്രചാരണം നടത്തുന്നതും തടയണമെന്നും കരട് രേഖയിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ നിർദ്ദേശങ്ങൾക്കെതിരെ ഇടത്, വലത് വിദ്യാർത്ഥി സംഘടനകൾ ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.
സർവകലാശാലയുടെ ഈ തീരുമാനം തികച്ചും “ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു.” അതേസമയം, നിലവിലുള്ള കരട് നിർദ്ദേശങ്ങൾ അന്തിമമല്ലെന്നും ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് ഇത്തരം ഒരു മാർഗരേഖ തയ്യാറാക്കിയതെന്നും വിസി മോഹനൻ കുന്നുമ്മൽ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

